കാസർകോട് : കാസർകോട് – ഉക്കിനടുക്ക ഗവ.മെഡിക്കൽ കോളേജിനു സമീപം ആധുനീക സൗകര്യങ്ങളോടെ എസ്.കെ.എസ്.എസ്.എഫ്.ജില്ല കമ്മറ്റി ആരംഭിക്കുന്ന സഹചാരി സെന്ററിന്റെ പ്രഖ്യാപനം ചേളാരി സമസ്താലയത്തിൽ ചേർന്ന പരിപാടിയിൽ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവഹിച്ചു. ജില്ല പ്രസിഡന്റ് സുഹൈർ അസ്ഹരി പള്ളങ്കോട് അദ്ധ്യക്ഷനായി. സംസ്ഥാന വർക്കിംഗ് സെക്രട്ടറി താജുദ്ദീൻ ദാരിമി പടന്ന വിഷയാവതരണം നടത്തി. ജില്ല ജനറൽ സിക്രട്ടറി മുശ്താഖ് ദാരിമി മൊഗ്രാൽ സ്വാഗതം പറഞ്ഞു. ജില്ലാ നേതാക്കളായ യൂനുസ് ഫൈസി കാക്കടവ്, അസീസ് പാടലടുക്ക, ഖലീൽ ദാരിമി ബെളിഞ്ചം, സ്വാദിഖ് മൗലവി ഓട്ടപടവ്, അൻവർ തുപ്പക്കൽ തുടങ്ങിയവർ സംബന്ധിച്ചു