ലക്ഷദ്വീപിനെ കാശ്മീരാക്കാൻ അനുവദിക്കരുത്: താജുദ്ദീൻ ദാരിമി

എസ്.കെ.എസ്.എസ്.എഫ് പ്രതിഷേധ ജ്വാല തീർത്തു.

ചെറുവത്തൂർ: ലക്ഷദ്വീപ് ജനതയോട് കേന്ദ്രസർക്കാർ നടത്തുന്ന ജനവിരുദ്ധ നയങ്ങൾക്കും ക്രൂരനടപടികൾക്കെതിരെ കാസർകോട് ജില്ലാ എസ്.കെ.എസ്.എസ്.എഫ്
പ്രതിഷേധ ജ്വാല തീർത്തു. സമാധാനത്തോടെ ജീവിക്കുന്ന ലക്ഷദീപ് ജനതയെ വെറുതെ വിടണമെന്നും ജനാധിപത്യ രാജ്യത്തിന്റെ ക്ഷമ പരീക്ഷിക്കുന്ന കേന്ദ്ര സർക്കാറിന്റെയും അഡ്മിനിസ്ട്രേറ്ററുടെയും വൈകാരികനടപടികൾ അവസാനിപ്പിച്ച് ജനങ്ങളോട് മാപ്പ് പറയണമെന്നും ചെറുവത്തൂർ റയിൽവെ സ്റ്റേഷനിൽ തീർത്ത സമരജ്വാല മുന്നറിയിപ്പ് നൽകി.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വർക്കിങ് സെക്രട്ടറി താജുദ്ദീൻ ദാരിമി പടന്ന ഉദ്ഘാടനം ചെയ്തു. ലക്ഷദ്വീപിനെ മറ്റൊരു കാശ്മീരാക്കാൻ അനുവദിക്കരുതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡണ്ട് സുഹൈർ അസ്ഹരി പള്ളങ്കോട് അധ്യക്ഷനായി. ജില്ലാ വർക്കിങ് സെക്രട്ടറി യൂനുസ് ഫൈസി കാക്കടവ്, ജില്ലാ സെക്രട്ടറി സുബൈർ ദാരിമി അൽ ഖാസിമി പടന്ന, എസ്.വൈ.എസ് തൃക്കരിപ്പൂർ മേഖലാ പ്രസിഡണ്ട് ടി.കെ.സി അബ്ദുൽ ഖാദർ ഹാജി, നീലേശ്വരം മേഖല എസ്.വൈ.എസ് പ്രസിഡണ്ട് മുഹമ്മദലി മൗലവി, ജില്ലാ സെക്രട്ടറിയേറ്റംഗം സഈദ് അസ്അദി
പുഞ്ചാവി, റഫീഖ് മൗലവി തുരുത്തി, സഈദ് ദാരിമി, ഹാഷിം ഒരിമുക്ക്, നാസർ മാവിലാടം, റംലി മുഹമ്മദ്‌ ദാരിമി മുട്ടുന്തല തുടങ്ങിയവർ സംബന്ധിച്ചു

പടം: ലക്ഷദ്വീപിലെ ജനവിരുദ്ധ നയങ്ങൾക്കെതിരെ എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി ചെറുവത്തൂർ റെയിൽവേ സ്റ്റേഷനിൽ സംഘടിപ്പിച്ച പ്രതിഷേധ ജ്വാല സംസ്ഥാന വർക്കിംഗ് സെക്രട്ടറി താജുദ്ദീൻ ദാരിമി പടന്ന ഉദ്ഘാടനം ചെയ്യുന്നു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top