News

ശരീഅത്തിനെതിരെയുള്ള ഭരണകർത്താക്കളുടെ നീക്കം തിരിച്ചറിയുക – കുമ്പോൽ അലി തങ്ങൾ

എസ് കെ എസ് എസ് എഫ് കാസർഗോഡ് ജില്ല കമ്മിറ്റി നടത്തപ്പെട്ട “നിലപാടുകളുടെ കരുത്ത് വ്യതിയാനങ്ങളുടെ തിരുത്ത് ” എന്ന പ്രമേയമുയർത്തിപ്പിടിച്ച് ട്രൈസനേറിയം കൗൺസിൽ മീറ്റ് ഓഡിറ്റോറിയത്തിൽ നടന്നു. മുത്തലാഖ് ബില്ല് ലോകസഭയിലും രാജ്യസഭയിലും പാസാക്കിയെടുത്ത് കൊണ്ട് ശരീഅത്തിനെ വികൃതമാക്കി സമൂഹത്തിൽ ചിത്രീകരിച്ച് ശരീഅത്ത് നിയമങ്ങളെ ഘട്ടം ഘട്ടമായി തുടച്ച് നീക്കാനുള്ള ഗൂഢശ്രമങ്ങളാണ് നടന്ന് കൊണ്ടിരിക്കുന്നതെന്നും ശരീഅത്തിനെതിരെയുള്ള ഭരണകർത്താക്കളുടെ നീക്കം സമൂഹം തിരിച്ചറിയണമെന്ന് സയ്യിദ് കെ.എസ്.അലി തങ്ങൾ കുമ്പോൽ പറഞ്ഞു എസ്.കെ.എസ്.എസ്.എഫ് ജില്ല ട്രൈസനേറിയം പരിപാടിഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു […]

ശരീഅത്തിനെതിരെയുള്ള ഭരണകർത്താക്കളുടെ നീക്കം തിരിച്ചറിയുക – കുമ്പോൽ അലി തങ്ങൾ Read More »

നാഷണൽ ഡെലിഗേറ്റ്സ് കോൺഫറൻസ് : ന്യൂ ഡൽഹിയിൽ വൻ ഒരുക്കം

ന്യൂ ഡൽഹി: മലയാളി സമൂഹത്തിന്റെ വിദ്യാഭ്യാസ സാമൂഹിക ശാക്തീകരണ സംരംഭങ്ങൾക്ക് ദേശീയ തലത്തിൽ ഇടം പിടിക്കുവാനും നൂതന പദ്ധതികളുടെ പ്രഖ്യാപനങ്ങൾക്ക് കാതോർക്കുന്ന എസ് കെ എസ് എസ് എഫ് നാഷണൽ ഡെലിഗേറ്റ്സ് കോൺഫറൻസിന് ഒരുക്കങ്ങൾ ആരംഭിച്ചു. ആഗസ്റ്റ് 30, 31 തിയ്യതികളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന പ്രതിനിധികളെ സ്വീകരിക്കുവാനും സമ്മേളന പരിപാടികൾ വൻ വിജയമാക്കുവാനും വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്നും മുൻകൂട്ടി രജിസ്റ്റർ ചെയ്ത പ്രതിനിധികളാണ് കോൺഫറൻസിൽ സംബന്ധിക്കുക. ഇൻക്ലൂസിവ് ഇന്ത്യ

നാഷണൽ ഡെലിഗേറ്റ്സ് കോൺഫറൻസ് : ന്യൂ ഡൽഹിയിൽ വൻ ഒരുക്കം Read More »

സ്വാതന്ത്ര്യ ദിനത്തിൽ 200 കേന്ദ്രങ്ങളിൽ ഫ്രീഡം സ്ക്വയർ

കോഴിക്കോട് : ഇൻക്ലൂസീവ് ഇന്ത്യ എന്ന മുദ്രാവാക്യമുയർത്തി എസ് കെ എസ് എസ് എഫിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനത്തിന സായാഹ്നത്തിൽ  ഫ്രീഡം സ്ക്വയർ നടത്തും. വൈദേശികാധിപത്യത്തിനെതിരായി ഇന്ത്യയിൽ മത ജാതി വ്യത്യാസങ്ങൾക്കതീതമായി നടന്ന പോരാട്ടത്തിന്റെ സ്മരണകൾ ഉണർത്തുന്ന സ്വാതന്ത്രദിനത്തിൽ സ്വാതന്ത്ര്യ സമര നായകരുടെ സന്ദേശങ്ങൾ പുതു തലമുറക്ക് കൈമാറുന്നതാണ് പരിപാടി. വിദ്വേഷത്തിലൂടെ രാജ്യത്തെ വീണ്ടും അരക്ഷിതാവസ്ഥയിലേക്ക് നയിക്കാനുള്ള ശ്രമങ്ങൾക്കെതിരെ അണിനിരക്കാൻ അവബോധം വളർത്തുക കൂടി ഫ്രീഡം സ്ക്വയർ  ലക്ഷ്യമാക്കുന്നുണ്ട്. വിദ്യാർത്ഥി – യുവജനങ്ങൾക്കൊപ്പം ബഹു ജനങ്ങൾക്കും പങ്കെടുക്കാവുന്ന രീതിയിലാണ് ഫ്രീഡം

സ്വാതന്ത്ര്യ ദിനത്തിൽ 200 കേന്ദ്രങ്ങളിൽ ഫ്രീഡം സ്ക്വയർ Read More »

ട്രൈസനേറിയം: ദേശീയ സംഗമങ്ങൾക്ക് തുടക്കമായി

കൽക്കത്ത: എസ്.കെ.എസ്.എസ് എഫ് ട്രൈസനേറിയത്തിന്റെ ഭാഗമായി ഇൻക്ലൂസീവ് ഇന്ത്യ എന്ന ശീർഷകത്തിൽ രാജ്യത്തിന്റെ മുപ്പത് കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന ദേശീയ സംഗമങ്ങൾക്ക് തുടക്കമായി. ജുലായ്, ഓഗസ്റ്റ് മാസങ്ങളിൽ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം വെസ്റ്റ് ബംഗാളിലെ ദാറുൽ ഹുദാ കാമ്പസിൽ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവ്വഹിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗവും ദാറുൽ ഹുദാ വൈസ് ചാൻസലറുമായ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി അധ്യക്ഷനായി. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി ഡോ. ജാബിർ കെ.ടി

ട്രൈസനേറിയം: ദേശീയ സംഗമങ്ങൾക്ക് തുടക്കമായി Read More »

Scroll to Top