സി. കെ എം സ്വാദിഖ് മുസ്ലിയാർ വിനയാന്വിതനായ പണ്ഡിതന്

 

ഇർഷാദ് ഹുദവി ബെദിര (SKSSF കാസർകോട് ജില്ല ഓർഗനൈസിംഗ് സെക്രട്ടറി)

കേരളത്തിലെ തലയെടുപ്പുള്ള പണ്ഡിതന്മാരില്‍ പ്രമുഖനാണ് ഇന്നലെ വഫാത്തായ
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷറർ സി.കെ എം സ്വാദിഖ് മുസ്ലിയാർ. പഴയ
തലമുറയിലെ അനുഭവ കരുത്തുമായി പുതിയ കാലത്തെ നയിച്ച മഹാനായ
പണ്ഡതന്നായിരുന്നു’സമസ്ത യുടെ ട്രഷററായ ഉസ്താദ് നാൽപതംഗ മുശാവറ സമിതിയിലെ
ഏറ്റവും സീനിയറായ അംഗം കൂടിയായിരുന്നു, ചെറുപ്പം കാലം മുതൽ തന്നെ
സമസ്തയുടെ വേദികളിൽ ഉസ്താദ് നിറഞ്ഞ് നിന്ന പണ്ഡിത ശ്രേഷ്നാനായിരുന്നു,
ഒരു കർഷകുടുംബത്തിൽ ജനിച്ച ഉസ്താദ് വീട്ടിലെ സാമ്പത്തിക ബാദ്യതയാണ് ഓത്ത്
പള്ളിയിലത്തിച്ചതന്ന് ഉസ്താദ് പല വേദികളിലും പറഞ്ഞിരുന്നം ,പിതാവ് ഒരു
കച്ചവടക്കാരനായിരുന്നങ്കിലും ,ഉമ്മ ഓത്തുപളളിയിലെ അധ്യാപികയായിരുന്നു
അന്ന് മദ്റസ പ്രസ്ഥാന വരുന്നതിന് മുമ്പ് ഓത്തു പളളികളിൽ സ്ത്രികൾ
പഠിപ്പിക്കുന്നത് വ്യാപകമായിരുന്നു പിന്നീടാണ് അത് കുറഞ്ഞ്
വരുകയായിരുന്നു.’ സമസ്ത നേതാവായ പാങ്ങിൽ അഹമ്മദ് കുട്ടി. മുസ്ലിയാരുടെ
ശിഷ്യ നായ ഖാളി കുഞ്ഞഹമ്മദ് മുസ്ലിയാരുടെ അടുത്ത് പോയി പത്ത് വർഷത്തോളം
മത പഠനം നടത്തിയ ഉസ്താദ് പഠനകാലത്ത് തന്നെ ഉസ്താദിൻ്റ പകരക്കാരനായി
മഹല്ലിലെ നിക്കാഹിനും ,മറ്റും നേതൃത്വം നൽകിയിരുന്നു. പിന്നീട് കുത്തലവി
മുസ്ലിയാരുടെ ദർസിൽ രണ്ട് വർഷം പഠനം നടത്തി;ഏറ്റവും വലിയ സ്ഥാപനമായ
പട്ടിക്കാട് ജാമിഅ നൂരിയ്യയിൽ ഉപരിപഠനത്തിനായി പോയി, അവിടത്തെ പ്രമുഖ
ഉസ്താദ്യന്മാരായ ശംസുൽ ഉലമ, കോട്ടുമല ഉസ്താദ് ,കെ സി ജലാലുദ്ധീൻ ഉസ്താദ്
എന്നിവരുടെ ശിഷ്യത്വം സ്വീകരിച്ചു, ശംസുൽ ഉലമ ക്ക് വളരെ വലിയ
ഇഷ്ട്ടമായിരുന്നു’, പല മത പ്രഭാഷണ പരിപാടിക്കും പറഞ്ഞയക്കൽ സ്വാദിഖ്
മുസ്ലിയാരെ യായിരുന്നു ,പാണക്കാട് ഉമറലി ശിഹാബ് തങ്ങൾ, ജാമിഅ യിലെ
സഹപാടിയും ഉറ്റ സുഹൃത്തുമായിരുന്നു, പഠനത്തിന് ശേഷം ഇ.കെ ഹസൻ
മുസ്ലിയാരുടെ സ്ഥാപനമായ പാലക്കാട് ജന്നത്തുൽ ഉള്ളിൽ അധ്യാപകനായി ജോലി
തുടങ്ങി നൂറു രൂപയുടെ ശമ്പളത്തിലാണ് അവിടെ ജോലിക്ക് പ്രവേശിച്ചത്,
പിന്നീട് പത്ത് വർഷം

മണ്ണാർക്കാട് ദാറു നജാത്തിലും, ഒരു വർഷം കുളപറമ്പിലും, 15 വർഷം പട്ടാമ്പി
വലിയ ജുമുഅത്ത് പള്ളിയിലും മുദരിസായി സേവനം ചെയ്തു, തുടർന്ന് പുത്തൻപള്ളി
അശ്റഫിയ കോളേജിൽ പ്രൻസിപ്പാളായി സേവ മനുഷ്ട്ടിച്ചു ,പിന്നീട് അസുഖം കാരണം
ജോലിയിൽ നിന്ന് മാറി നിൽക്കുകയിരുന്നു ഉസ്താദ്

സംഘടന പ്രവർത്തന മേഖലയിൽ ഉസ്താദിൻ്റെ കയ്യൊപ്പ് ഒരോ കീഴ്ഘടകങ്ങളിലും
ഉണ്ടായിട്ടുണ്ട് ഉമ്മയാണ് ഉസ്താദിന് സമസ്തയെ കുറിച്ച് പറഞ്ഞ്
കൊടുത്തതങ്കിലും സി എച്ച് ഹൈദോസ് മുസ്ലിയാർ, എം.എ ബഷീർ മുസ്ലിയാർ, ഇ.കെ
ഹസൻ മുസ്ലിയാർ എന്നിവരുടെ പ്രേരണ മൂലം സംഘടയിൽ സജീവമായി, പട്ടിക്കാട്
സ്റ്റുഡൻ്റ് യൂണിയൻ നുറുൽ ഉലമയിൽ നിന്ന് കിട്ടിയ സംഘടന പാടവം സമസ്തയുടെ
ട്രഷറർ സ്ഥാനം വരെ ഉസ്താദിനെ എത്തിച്ചു, പാലക്കാട് റൈഞ്ച് പ്രസിഡൻ്റായി
ജംഇയത്തുൽ മുഅല്ലിമീൻ പ്രവർത്തനം തുടങ്ങി പിന്നീട് ഉസ്താദിൻ്റെ സംഘടനയുടെ
ചിട്ടയായ നേത്യത്യ പാടവം 2005 ൽ സെൻട്രൽ കൗൺസിൽ പ്രസിഡൻ്റ് വരെ ഉസ്താദിനെ
എത്തിച്ചു,, സമസ്തയിലെ ഓരോ കീഴ്ഘടകത്തിലും വിദ്യാഭ്യാസ ബോർഡ്, എസ് എം എഫ്
,എസ് വൈ എസ് ,കൂടാതെ സമസ്തയുടെ സ്ഥാപനങ്ങളായ ജാമിഅ നൂരിയ, ദാറുൽ ഹുദ,
നന്തി ദാറുസലാം എന്നി ഭരണ സമിതിയിലും ഉസ്താദിൻ്റെ സാന്നിധ്യം
മുണ്ടായിരുന്നു, സമസ്തയുടെ മുഖ പത്രം ,സുപ്രഭാതം, കുടുംബം, കുരുന്നു
മാസിക എന്നിവയുടെ പ്രധാന ഉത്തര വാദിത്യം കൂടി ഉസ്താദിനുണ്ടായിരുന്നു,
സമസ്ത പാലക്കാട് ജില്ല കമ്മിറ്റി രൂപികരിച്ചത് മുതൽ മരണം വരെ ജനറൽ
സെക്രട്ടറിയായി ഉസതാദ് തന്നെയാ യിരു ന്നു, സമസ്തയുടെ സംഘടനാ സംവിധാനത്ത
കെട്ടുറപ്പുള്ളതാക്കുന്നതിൽ നിതാന്ത ജാഗ്രത ഉസ്താദിനുണ്ടായിരുന്നു, ആ
പരിശ്രമം മാണ് ഇത്രയും സ്ഥാനങ്ങൾ ഉസ്താദിനെ തേടിയെത്തത്, കുറെ കാലങ്ങളായി
രോഗവസ്ഥയിലായിരുന്നു ഉസ്താദ് പക്ഷേ സമസ്തയുടെ ഏത് പരിപാടിയും എത്ര
പ്രയാസങ്ങൾ സഹിച്ചാണങ്കിലും ഉസ്താദ് പങ്കെടുക്കുമായിരുന്നു, എത്ര
ദീർഘമുണ്ടങ്കിലും ഉസ്താദ് സമസ്തയുടെ പരിപാടിയിൽ പങ്കെടുത്തിരുന്നു രണ്ട്
വർഷം മുമ്പ് കാസർകോട് മലബാർ ഇസ്ലാമിക് കോംപ്ലക്ക് സിൽ നടന്ന ജംഇയ്യത്തുൽ
മുഅല്ലിമീൻ കലാമേളയിൽ പങ്കെടുത്തിരുന്നു ,മരിക്കുന്നതിന് മണിക്കൂറു
കൾക്ക് മുമ്പ് കോവിഡ് – 19 മാ യി ബന്ധപ്പെട്ട ലോക്ക് ഡൗണിൽ
പ്രയാസപ്പെടന്ന സമസ്തയുടെ മദ്റസയിൽ ജോലി ചെയ്യുന്ന ഒരു ലക്ഷത്തിലധികം
വരുന്ന മദ്റസ മുഅല്ലിംങ്ങൾക്ക് 2000 രൂപ വിധം സഹായം ഉസ്താദ്
പ്രഖ്യാപിച്ചിട്ടാണ് നമ്മളിൽ നിന്ന് വിട പറഞ്ഞ് പോയത് ,അല്ലാഹു
മഹാനവർകളുടെ പരലോക ജീവിതം സന്തോഷത്തിലാക്കട്ടെ -ആമീൻ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top