സോഷ്യൽ മീഡിയയെ നന്മക്ക് വേണ്ടി ഉപയോഗപ്പെടുത്തണം :: യു.എം അബ്ദുറഹ്മാൻ മുസ്ലിയാർ

എസ് കെ എസ് എസ് എഫ് സൈബർ കോൺഫ്രറൻസ് സമാപിച്ചു

കുമ്പള : സാമുഹ്യ മാധ്യമങ്ങളിൽ ഇടപ്പെടുന്നവരെ ഉൾപ്പെടുത്തി എസ് കെ എസ് എസ് എഫ് മീഡിയ വിംഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അറ്റ് ഫിംഗർ ടിപ്പ്സ് – ഏകദിന ജില്ല കോൺഫ്രൻസ് കുമ്പള ഇമാം ശാഫി അക്കാദമി യിൽ സമാപ്പിച്ചു

സമസ്ത കേന്ദ്ര മുശാവറ വൈസ് പ്രസിഡൻറ് യു.എം അബ്ദുറഹ്മാൻ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു, സോഷ്യൽ മീഡിയ നന്മയിൽ ഉപയോഗിക്കണമെന്നും, സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർ ജാഗ്രത കാണിക്കണമെന്നും യു.എം അബ്ദുറഹ്മാൻ മുസ്ലിയാർ അഭിപ്രായ പ്പെട്ടു, എസ് കെ എസ് എസ് എഫ് ജില്ല സെക്രട്ടറി പി.എച്ച് അസ്ഹരി അദ്ധ്യക്ഷത വഹിച്ചു, സൈബർ വിംഗ് ജില്ല ചെയർമാൻ ഇർഷാദ് ഹുദവി ബെദിര സ്വാഗതം പറഞ്ഞു, അബൂബക്കർ സാലൂദ് നിസാമി സിയാറത്തിന് നേതൃത്വം നൽകി ഹാരിസ് ദാരിമി ബെദിര. പതാക ഉയർത്തി, വിവിധ സെഷനുകളായി അൻവർ ഹുദവി കെണ്ടോട്ടി സമസ്ത സത്യ പാഥ എന്ന വിശയത്തിലും, സുബൈർ നിസാമി നവ മാധ്യമങ്ങളിൽ ദഅവത്തിന്റെ സാധ്യത എന്ന വിഷയത്തിലും, എബി കുട്ടിയാനം സോഷ്യൽ മീഡിയ ഗുണങ്ങളും ദോഷങ്ങളും എന്ന വിഷയത്തിൽ ക്ലാസെടുത്തു, അബ്ദുറഹ്മാൻ ഹൈത്തമി, മൂസ നിസാമി നാട്ടക്കൽ,

കബീർ ഫൈസി പെരിങ്കടി, മീഡിയ കൺവീനർ എ ബി എസ് ആരിക്കാടി,

ശംസുദ്ധീൻ വാഫി, സിനാൻ അസ്ഹരി, അബ്ദുറഹ്മാൻ തൊട്ടി ,ബിലാൽ ആരിക്കാടി, ഹസീബ് മൊഗ്രാൽ, റിഫാഈ മൗലവി തുടങ്ങിയ പ്രമുഖർ പ്രസംഗിച്ചു

 

ഫോട്ടൊ :എസ് കെ എസ് എസ് എഫ് മീഡിയ വിംഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സൈബർ കോൺഫ്രറൻസ് സമസ്ത കേന്ദ്ര ഉപാധ്യക്ഷൻ യു.എം അബ്ദുറഹ്മാൻ മുസ്ലിയാർ ഉദ്ഘാടനം ചെയ്യുന്നു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top