ലക്ഷദ്വീപ് ജനതയോടുള്ള കേന്ദ്ര സർക്കാർ ക്രൂരതക്കെതിരെ തൃക്കരിപ്പൂരിൽ എസ്‌കെഎസ്എസ്എഫ് ധർണ നടത്തി

എസ്‌കെഎസ്എസ്എഫ് തൃക്കരിപ്പൂർ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലക്ഷദ്വീപ് ജനതയോടുള്ള കേന്ദ്രസർക്കാരിന്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെ തൃക്കരിപ്പൂർ ബി എസ് എൻ എൽ മുമ്പിൽനടന്ന പ്രതിഷേധ ധർണ്ണ തൃക്കരിപ്പൂർ പഞ്ചായത്തം ഗം ഫായിസ് ബീരിച്ചേരി ഉൽഘാടനം നിർവഹിച്ചു.

എസ്‌കെഎസ്എസ്എഫ് മേഖല പ്രസിഡന്റ് സഹീദ് ദാരിമി പടന്നയുടെ അധ്യക്ഷതയിൽ മുജീബ് അസ്ഹരി മുഖ്യ പ്രഭാഷണം നടത്തി.

അമീൻ കൂലേരി ,സലീൽ മുനവ്വിർ, ഫൈസൽ ഉടുമ്പുന്തല, ഹബീബ് മുനവ്വിർ, നാസിം,എന്നിവർ സംബന്ധിച്ചു. മേഖല സെക്രട്ടറി ഇബ്രാഹിം അസ്അദി സ്വാഗതം പറഞ്ഞു. വർക്കിംഗ്‌ സെക്രട്ടറി അജ്മൽ വെള്ളാപ്പ് നന്ദി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top