ലക്ഷദ്വീപ് കാസർക്കോട് ഹെഡ് പോസ്റ്റ് ഓഫിസിന്ന് മുന്നിൽ എസ് കെ എസ് എസ് എഫ് ‘ നേതാക്കളുടെ പ്രതിഷേധ സമരം

കാസർകോട്: പ്രഫുല്‍ കോഡാ പട്ടേല്‍ എന്ന സംഘ്പരിവാറുകാരനെ ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്ററായി നിയോഗിച്ച് കുറ്റവാളികളും കുറ്റകൃത്യങ്ങളുമില്ലാതെ ജീവിച്ചിരുന്ന ലക്ഷദ്വീപ് നിവാസികളുടെ സ്വസ്ഥത നശിപ്പിക്കുന്ന നടപടികളുമായി മുന്നോട്ടു പോകുന്ന കേന്ദ്ര സര്‍ക്കാര്‍ ജനഹിതം മനസ്സിലാക്കിക്കൊണ്ട് ഇത്തരം നടപടികള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് എസ് കെ എസ് എസ് എഫ് കാസർക്കോട് മേഖല കമ്മിറ്റി സംഘടിിപ്പിച്ചപ്പിച്ച പ്രതിഷേധ സമരം ആവിശ്യപ്പെട്ടുലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ജനാധിപത്യ വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് എസ് കെ എസ് എസ് എഫ് കാസറകോട് മേഖല ഹെഡ് പോസ്റ്റോഫീസ് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം മൊഗ്രാൽ പുത്തുർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മുജീബ് കമ്പാർ ഉദ്ഘാടനം ചെയ്തു
കോര്‍പ്പറേറ്റ് അജണ്ടയുടെ ഭാഗമായി നിഗൂഢമായ ചില താല്‍പര്യങ്ങള്‍ നടപ്പിലാക്കുന്ന ഏകാധിപതിയെപ്പോലെയാണ് പട്ടേല്‍ പ്രവര്‍ത്തിക്കുന്നതന്ന് അദ്ധേഹം അഭിപ്രായപ്പെട്ടു. ഗോത്ര വര്‍ഗങ്ങളുടെതിന് സമാനമായ തനതായ പാരമ്പര്യവും ജീവിതരീതിയും പിന്തുടരുന്ന ദ്വീപ് നിവാസികളുടെ സംസ്‌കാരത്ത പാടെ പിഴുതെറിയുന്ന പ്രവർത്തനങ്ങളിൽ നിന്ന് പിന്മാറാൻ തയ്യാറാവണമെന്ന് അദ്ധേഹം അഭിപ്രായപ്പെട്ടു
മേഖല പ്രസിഡൻ്റ് ശിഹാബ് അണങ്കൂർ അധ്യക്ഷനായി ജനറൽ സെക്രട്ടറി ജംഷീർ കടവത്ത് സ്വാഗതം പറഞ്ഞു
, എസ് കെ എസ് എസ് എഫ് ജില്ലാ ഓർഗനൈസിംങ്ങ്
സെക്രട്ടറി ഇർഷാദ് ഹുദവി ബെദിര
മേഖല ട്രഷറർ സാലിം ബെദിര, , സെക്രട്ടറി
ശബീർ തളങ്കര തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി

ഫോട്ടൊ :
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ജനാധിപത്യ വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് എസ് കെ എസ് എസ് എഫ് കാസറകോട് മേഖല ഹെഡ് പോസ്റ്റോഫീസ് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം മൊഗ്രാൽ പുത്തുർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മുജീബ് കമ്പാർ ഉദ്ഘാടനം ചെയ്യുന്നു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top