ലക്ഷദ്വീപ്- ക്രൂര നടപടികൾ അവസാനിപ്പിക്കുക : സുഹൈർ അസ്ഹരി പള്ളങ്കോട്

ലക്ഷദ്വീപ് ജനതയോടുള്ള ക്രൂര നടപടികൾ അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് റെയിൽവേ സ്റ്റേഷന് മുന്നിൽ നടത്തിവരുന്ന ദശദിന സമരത്തിനോട്‌ ഐക്യദാർഢ്യമായി മുള്ളേരിയ മേഖല കമ്മിറ്റി മുള്ളേരിയ പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധ കൂട്ടായ്മ നടത്തുകയും പോസ്റ്റ്മാസ്റ്റർക്ക്‌ നിവേദനം നൽകുകയും ചെയ്തു. ജില്ലാ പ്രസിഡണ്ട് സുഹൈർ അസ്ഹരി പള്ളങ്കോട് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് ഇബ്രാഹിം നാട്ടക്കൽ അധ്യക്ഷത വഹിച്ചു. മേഖല ജനറൽ സെക്രട്ടറി ഉസാം പള്ളങ്കോട് സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി ഇബ്രാഹിം അസ്ഹരി, ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഷ്റഫ് ഫൈസി കിന്നിംഗാർ , സംസ്ഥാന കൗൺസിലർ ത്വയ്യിബ് കാനക്കോട്, അസീസ് അസ്ഹരി, അഷ്റഫ് ഹനീഫി, റഹീം അഡൂർ, സാബിത്ത് പള്ളങ്കോട്, ഹസൻ ഫൈസി സംബന്ധിച്ചു. ഫാഷിസം അടിച്ചേൽപ്പിച്ച് ലക്ഷദ്വീപിന്റെ പൈതൃകവും സംസ്കാരവും ഇല്ലായ്മ ചെയ്യുന്ന കേന്ദ്ര നീക്കത്തെതടയുക, ഇത്തരം നീക്കങ്ങളെ അതിജീവിക്കാനുള്ള പോരാട്ടങ്ങൾ
എസ് കെ എസ്‌ എസ്‌ എഫ് നടത്തിവരികയാണ്. നാളെ ശാഖ തലങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടക്കും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top