കേന്ദ്രനയം ലക്ഷദീപ് സംസ്കാരത്തെ അട്ടിമറിക്കൽ: യു.എം അബ്ദുൽ റഹ്മാൻ മൗലവി

ലക്ഷദ്വീപ് : വിവിധ കേന്ദ്ര സ്ഥാപനങ്ങൾക്കു മുന്നിൽ മുന്നിൽ എസ് കെ.എസ്.എസ്.എഫ് ‘ നേതാക്കളുടെ പ്രതിഷേധ സമരം

ഉദുമ: സമാധാനത്തോടെ ജീവിച്ചിരുന്ന ലക്ഷദ്വീപ് സംസ്കാരത്തെ അട്ടിമറിച്ച് അക്രമവാസനയുള്ളവരാക്കി മാറ്റാമെന്ന മൗഢ്യചിന്താഗതിയാണ് കേന്ദ്രസർക്കാറിന്റേതെന്ന് സമസ്ത വൈസ് പ്രസിഡണ്ട് യു.എം അബ്ദുറഹ്മാൻ മൗലവി പറഞ്ഞു. ഉദുമ മേഖല എസ്.കെ.എസ്.എസ്.എഫ് ഉദുമ പോസ്റ്റോഫീസിനു മുമ്പിൽ സംഘടിപ്പിച്ച പ്രതിഷേധസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭിന്നിപ്പിച്ച് ഭരിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ഗൂഢാലോചന ജനാധിപത്യ വിശ്വാസികൾ തിരിച്ചറിയണമെന്നും ഇതിനെതിരെ ഇന്ത്യയൊട്ടാകെ ശക്തമായി പ്രതിഷേധം ഉയർന്നുവരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രസിഡണ്ട് സിദ്ദിഖ് ഹുദവി മവ്വൽ അധ്യക്ഷനായി. ജൗഹർ അസ്നവി ഉദുമ, ഹാരിസ് റഹ്മാനി തൊട്ടി, മുജ്തബ തൊട്ടി, റഊഫ് ഉദുമ, നൂറു പള്ളിപ്പുഴ, ചന്ദ്രൻ നാലാം വാതുക്കൽ, ബഷീർ പാക്യാര, ഹാരിസ് വെടിക്കുന്ന്, ഹാഷിം പടിഞ്ഞാർ, അറഫാത്ത് അസ്നവി, ആബിദ് നാലാം വാതുക്കൽ, മജീദ് ദാരിമി, യുസുഫ് മൗലവി ചെമ്മനാട്, തൗഫീഖ് അസ്നവി തുടങ്ങിയവർ സംബന്ധിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top