ശരീഅത്തിനെതിരെയുള്ള ഭരണകർത്താക്കളുടെ നീക്കം തിരിച്ചറിയുക – കുമ്പോൽ അലി തങ്ങൾ

എസ് കെ എസ് എസ് എഫ് കാസർഗോഡ് ജില്ല കമ്മിറ്റി നടത്തപ്പെട്ട “നിലപാടുകളുടെ കരുത്ത് വ്യതിയാനങ്ങളുടെ തിരുത്ത് ” എന്ന പ്രമേയമുയർത്തിപ്പിടിച്ച് ട്രൈസനേറിയം കൗൺസിൽ മീറ്റ് ഓഡിറ്റോറിയത്തിൽ നടന്നു.

മുത്തലാഖ് ബില്ല് ലോകസഭയിലും രാജ്യസഭയിലും പാസാക്കിയെടുത്ത് കൊണ്ട് ശരീഅത്തിനെ വികൃതമാക്കി സമൂഹത്തിൽ ചിത്രീകരിച്ച് ശരീഅത്ത് നിയമങ്ങളെ ഘട്ടം ഘട്ടമായി തുടച്ച് നീക്കാനുള്ള ഗൂഢശ്രമങ്ങളാണ് നടന്ന് കൊണ്ടിരിക്കുന്നതെന്നും ശരീഅത്തിനെതിരെയുള്ള ഭരണകർത്താക്കളുടെ നീക്കം സമൂഹം തിരിച്ചറിയണമെന്ന് സയ്യിദ് കെ.എസ്.അലി തങ്ങൾ കുമ്പോൽ പറഞ്ഞു എസ്.കെ.എസ്.എസ്.എഫ് ജില്ല ട്രൈസനേറിയം പരിപാടിഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡണ്ട് താജുദ്ദീൻ ദാരിമി പടന്ന അദ്ധ്യക്ഷത വഹിച്ചു വിഷയാവതരണം സംസ്ഥാന വൈസ് പ്രസിഡണ്ട് മുസ്തഫ അശ്റഫി കക്കുപ്പടി നിർവ്വഹിച്ചു.സംസ്ഥാന കമ്മിറ്റിയംഗം സുഹൈർ അസ്ഹരി പള്ളംകോട്കർമ്മ പദ്ധതി അവതരിപ്പിച്ചു.
സമസ്ത ഉപാധ്യക്ഷൻ യുഎം അബ്ദുറഹ്മാൻ മുസ്ല്യാർ, സമസ്ത ജില്ലാ ജന:സെക്രട്ടറി എം എ ഖാസിം മുസ്ല്യാർ, കേന്ദ്ര മുശാവറ അംഗങ്ങളായി തിരഞ്ഞെടുത്ത ഇ.കെ മഹ്മൂദ് മുസല്യാർ നീലേശ്വരം, തൊട്ടി മാഹിൻ മുസല്യാർ, എസ് വൈ എസ് സംസ്ഥാന ട്രഷറർ മെട്രോ മുഹമ്മദ് ഹാജി, പ്രവാസി നേതാക്കൾ എന്നിവരെ ചടങ്ങിൽ വെച്ച് ആദരിച്ചു.

ഓർഗാനെറ്റിൽ സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിച്ച ശാഖ -ക്ലസ്റ്റർ – മേഖലയ്ക്കുള്ള സർട്ടിഫിക്കറ്റ് സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി യും ബേർക്ക അബ്ദുള്ള ഹാജിയും വിതരണം നടത്തി. ജില്ലാ സെക്രട്ടറി മുഹമ്മദ് ഫൈസി കജ സ്വാഗതം പറഞ്ഞു. ജില്ല വർക്കിങ് സെക്രട്ടറി യൂനുസ് ഫൈസി കാക്കടവ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല ട്രഷറർ ശറഫുദ്ദീൻ കുണിയ കണക്ക്അവതരിപ്പിച്ചു.

എസ് വൈ എസ് ജില്ല സെക്രട്ടറി അബൂബക്കർ സാലൂദ് നിസാമി, എസ് കെ ജെ എം ജില്ല സെക്രട്ടറി ഹുസൈൻ തങ്ങൾ ,സംസ്ഥാന പ്രവർത്തക സമിതി അംഗം സിദ്ധിഖ് അസ്ഹരി, അഡ്വ ഹനീഫ് ഹുദവി, മൊയ്തു ചെർക്കള , സുബൈർ നിസാമി, മുശ്താഖ് ദാരിമി, സിദ്ദീഖ് ബെളിഞ്ചം, ഫാറൂഖ് ദാരിമി, പി എച്ച് അസ്ഹരി,നാഫിഹ് അസ്അദി, സുബൈർ ദാരിമി, ജൗഹർ ഉദുമതുടങ്ങിയവർ സംസാരിച്ചു.

ജില്ലാ സെക്രട്ടറിയേറ്റംഗങ്ങൾ, പ്രവർത്തക സമിതി അംഗങ്ങൾ, ജില്ല കൗൺസിലർമാർ, പ്രവാസി സംഘടനാ മെമ്പർമാർ,ജില്ലാ സബ് കമ്മിറ്റി ചെയർമാൻ, കൺവീനർമാർ,
മേഖല പ്രസിഡണ്ട്, ജനറൽ സെക്രട്ടറിമാർ, വർക്കിംഗ് സെക്രട്ടറി, ട്രഷറർ , വൈസ് പ്രസിഡണ്ടുമാർ, ജോയിന്റ് സെക്രട്ടറിമാർ , ക്ലസ്റ്റർ പ്രസിഡണ്ട് സെക്രട്ടറിമാർ എന്നിവർ ക്യാമ്പിൽ സംബന്ധിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top