കാസർകോട്: സുന്നി യുവജന സംഘം സംസ്ഥാന ട്രഷററായിരുന്ന മെട്രോ മുഹമ്മദ് ഹാജിയുടെ ഓർമയിൽ എസ്.കെ.എസ്.എസ്.എഫ് കാസർകോട് ജില്ലാ കമ്മിറ്റി അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. സമസ്ത നേതാക്കളും വിവിധ രാഷ്ട്രീയ പ്രതിനിധികളും
മെട്രോ മുഹമ്മദ് ഹാജിയുടെ വീട്ട് പരിസരത്ത് ഒത്ത് ചേർന്ന്അനുഭവങ്ങൾ പങ്ക് വെച്ചു. സമസ്തയുടെ ഓൺലൈൻ ചാനൽ വഴി ആയിരങ്ങളാണ് പരിപാടി വീക്ഷിച്ചത്. സമസ്ത കേന്ദ്ര ഉപാധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സമസ്തയുടെ പ്രവർത്തനത്തിന് കരുത്ത് പകർന്ന നേതാവാണ് മെട്രോ മുഹമ്മദ് ഹാജിയെന്നും അദ്ധേഹത്തിൻ്റെ സേവനം സുന്നത്ത് ജമാഅത്തിൻ്റെ പ്രവർത്തനത്തിന് വലിയ നേട്ടമുണ്ടാക്കിയെന്നും അദ്ധേഹം അഭിപ്രായപ്പെട്ടു. സമസ്ത ജില്ലാ ജന. സെക്രട്ടറി ഇ.കെ മഹ്മൂദ് മുസ്ലിയാർ പ്രാർത്ഥനക്ക് നേതൃത്വം നൽകി. എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡൻ്റ് സുഹൈർ അസ്ഹരി പളളങ്കോട് അദ്ധ്യക്ഷനായി, ജനറൽ സെക്രട്ടറി വി.കെ മുഷ്ത്താഖ് ദാരിമി സ്വാഗതം പറഞ്ഞു.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ, സമസ്ത ഉപാധ്യക്ഷൻ യു.എം അബ്ദുറഹ്മാൻ മുസ്ലിയാർ, ഇ.കെ മഹ്മൂദ് മുസ്ലിയാർ
കാഞ്ഞങ്ങാട് മുൻസിപ്പൽ ചെയർമാൻ രമേശൻ, ഡി സി സി പ്രസിഡൻ്റ് ഹക്കിം കുന്നിൽ,
സി.കെ.കെ മാണിയൂർ, സമസ്ത ജില്ലാ സെക്രട്ടറി മൊയ്തു മൗലവി പുഞ്ചാവി,
സുബൈർ മാങ്ങാട്, കെ.യു ദാവൂദ് ചിത്താരി, മുബാറക്ക് ഹസൈനാർ ഹാജി
മുജീബ് മെട്രോ, കബീർ മെട്രോ, ഹസൻ യഫ
യൂനുസ് ഫൈസി അരിയങ്കല്ല്, ഫാറൂഖ് ദാരിമി കൊല്ലമ്പാടി,
പി.എച്ച് അസ്ഹരി ആദൂർ, അസീസ് , ഇബ്രാഹിം അസ്ഹരി പള്ളങ്കോട്, ഹാരിസ് റഹ്മാനി തൊട്ടി, ഇർഷാദ് ഹുദവി ബെദിര, സ്വാദിഖ് മൗലവി,
കബീർ ഫൈസി പെരിങ്ക ടി
ഖലീൽദാരിമി ബെളിഞ്ചം, റഫീഖ് മൗലവി, , സഈദ് അസ്ഹദി പുഞ്ചാവി,
ബിലാൽ ആരിക്കാടി തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു
ഫോട്ടൊ :എസ് കെ എസ് എസ് എഫ് കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മെട്രോ മുഹമ്മദ് ഹാജി അനുസ്മരണ സംഗമത്തിൽ സമസ്ത ഉപാധ്യക്ഷൻ യു.എം അബ്ദുറഹ്മാൻ മുസ്ലിയാർ പ്രസംഗിക്കുന്നു