കേന്ദ്ര സർക്കാറിന്റെ വിദ്യേഷ നടപടികളിൽ നിന്ന് പിൻമാറുക എസ് കെ എസ് എസ് എഫ്

 

കാസർകോട് :: ഡൽഹിയിലെ ന്യൂനപക്ഷ വേട്ടയ്ക്കെതിരെ എസ് കെ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി 10 ലക്ഷം ഇ മെയിൽ പരാതികൾ അയക്കുകയാണ്.

തങ്ങൾക്കെതിരെ ശബ്ദിക്കുന്നവരെ തിരഞ്ഞ് പിടിച്ച് ജയിലിലടക്കാനും കരിനിയമങ്ങൾ ചാർത്താനും വെമ്പൽ കൊള്ളുന്ന കേന്ദ്ര ഭരണ കുടം,
കോവിഡ് ബാധിച്ച് മനുഷ്യൻ ലോകത്താകമാനം മരിച്ച് വീഴുമ്പോഴും വിദ്വേഷ രാഷ്ട്രീയത്തിന്റെ നീചമായ നടപടികൾ സ്വീകരിക്കുന്ന കേന്ദ്ര സർക്കാർ മനുഷ്യത്ത പരമായ വഴികളിലേക്ക് തിരിച്ച് വരണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് പരാധികൾ അയക്കുകയാണ്. സംസ്ഥാന വ്യാപകമായി നടത്തപ്പെടുന്ന ഇമെയിൽ പരാധികളുടെ കാസർകോഡ് ജില്ല തല ഉദ്ഘാടനം എസ് കെ എസ് എസ് എഫ് സംസ്ഥാന വർക്കിങ്ങ് സെക്രട്ടറി താജുദ്ദീൻ ദാരിമി പടന്ന നിർവ്വഹിച്ചു.
ജില്ലാ സെക്രട്ടറി സുബൈർ ദാരിമി പടന്ന, തൃക്കരിപ്പുർ മേഖല പ്രസിഡണ്ട് സഈദ് ദാരിമി ഇബ്രാഹീം അസ്അദി തുടങ്ങിയവർ സംബന്ധിച്ചു.

ഇത്തരം നീചമായവിദ്വേഷ നടപടികളിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ഇ മെയിൽ പ്രതിഷേധ പരിപാടികളിൽ എല്ലവരും പങ്കാളികളാകണമെന്ന് ജില്ല പ്രസിഡണ്ട് സുഹൈർ അസ്ഹരി പള്ളങ്കോട് , സെക്രട്ടറി മുഷ്താഖ് ദാരിമി എന്നിവർ ആവശ്യപെട്ടു.

photo :
കേന്ദ്ര സർക്കാരിന്റെ വിദ്യേഷ നടപടിക്കെതിരെ എസ് കെ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധം ജില്ലയിൽ ഇമെയിൽ പ്രതിഷേധം അയച്ച് സംസ്ഥാന വർക്കിങ്ങ് സെക്രട്ടറി താജുദ്ദീൻ ദാരിമി പടന്ന ഉദ്ഘാടനം നിർവ്വഹിക്കുന്നു .

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top