എസ്.കെ എസ് എസ് എഫ് റാലിയിൽ പ്രതിഷേധമിരമ്പി

കാസർകോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ് കെ എസ് എസ് എഫ് കാസർകോട് ജില്ലാ കമ്മിറ്റി നടത്തിയ പൗരത്വ സംരക്ഷണ റാലിയിൽ പ്രതിഷേധമിരമ്പി. പാലിക്കുന്നിൽ നിന്നും കാസർകോട് റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ നുറുക്കണക്കിന് പ്രവർത്തകർ പങ്കെടുത്തു. പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്ലേക്കാർഡുകളുമേന്തിയുള്ള പ്രകടനം പ്രതിഷേധ സമരങ്ങളെ അടിച്ചമർത്താനുള്ള ഭരണ കൂടത്തിന് കനത്ത താക്കീതായി.
പ്രകടനത്തിന് സമാപനം കുറിച്ച് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ സംഗമം ജില്ലാ പ്രസിഡണ്ട് താജുദ്ധീൻ ദാരിമി പടന്നയുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി മുഹമ്മദ് ഫൈസി കജ സ്വാഗതം പറഞ്ഞു. അൻവർ മുഹിയദ്ധീൻ ഹുദവി ആലുവ, നൗഫൽ ഹുദവി കൊടുവള്ളി എന്നിവർ പ്രസംഗിച്ചു. ജില്ലാ ട്രഷറർ ഷറഫുദ്ധീൻ കുണിയ നന്ദി പറഞ്ഞു

നഗരത്തെ പ്രകമ്പനം കൊള്ളിച്ച് നടന്ന പ്രകടനത്തിന് സുഹൈർ അസ്ഹരി, യൂനുസ് ഫൈസി കാക്കടവ്, സുബൈർ നിസാമി, സുബൈർ ദാരിമി പൊവ്വൽ, മൊയ്തു ചെർക്കള, സിദ്ധീഖ് ബെളിഞ്ചം, ഇബ്രാഹിം അസ്ഹരി, മുഹമ്മദലി നീലേശ്വരം,സലാം ഫൈസി, പി.എച്ച് അസ്ഹരി, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, ജൗഹർ ഉദുമ, അബ്ദുർ റസാഖ് അബ്റാരി,ജമാൽ ദാരിമി, ഖലീൽ ബെളിഞ്ചം,ശിഹാബ് അണങ്കൂർ, ലത്വീഫ് കൊല്ലമ്പാടി തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top