കാസർകോട്: എസ് കെ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി ശാഖകളിൽ സംഘടിപ്പിക്കുന്ന ‘മനസ്സൊരുക്കം’ ആക്ടിവേഷൻ ക്യാമ്പിന്റെ കാസർകോട് ജില്ലാതല ഉദ്ഘാടനം ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് കാസർകോട് മേഖലയിലെ പുളിക്കൂർ ശാഖയിൽ നടക്കും.ശാഖ പ്രവർത്തന ശാക്തീകരണത്തിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ ശാഖകളിലും മാർച്ച് 20ന് മുമ്പ് പ്രസ്തുത ക്യാമ്പ് സംഘടിപ്പിക്കും.
ജില്ലാതല ഉദ്ഘാടന ക്യാമ്പിൽ സമസ്ത കേന്ദ്ര സെക്രട്ടറി പ്രൊഫ: ആലിക്കുട്ടി മുസ്ല്യാർ, ജില്ലാ സെക്രട്ടറി സലാം ദാരിമി ആലംപാടി, ബഷീർ ഫൈസി മാണിയൂർ, എസ്.കെ എസ് എസ് എഫ് ജില്ലാ പ്രസിഡണ്ട് സുബൈർ ദാരിമി പടന്ന, ജനറൽ സെക്രട്ടറി ഫാറൂഖ് ദാരിമി കൊല്ലമ്പാടി, ട്രഷറർ യൂനുസ് ഫൈസി കാക്കടവ്, വർക്കിംഗ് സെക്രട്ടറി പി.എച്ച് അസ്ഹരി, ബഷീർ ദാരിമി തളങ്കര, ഹാരിസ് ദാരിമി ബെദിര, എം.എ ഖലീൽ, സിറാജുദ്ധീൻ ഖാസി ലൈൻ
ജില്ലാ വൈസ് പ്രസിഡണ്ട് മുഷ്താഖ് ദാരിമി, സെക്രട്ടറി ഇർഷാദ് ഹുദവി ബെദിര, മേഖല പ്രസിഡണ്ട് ലത്വീഫ് കൊല്ലമ്പാടി, ജനറൽ സെക്രട്ടറി ശമീം ഹുദവി, അർഷാദ് മൊഗ്രാൽപുത്തൂർ, ഇർഷാദ് അസ്ഹരി പുളിക്കൂർ, ഹനീഫ് മൗലവി ഉളിയത്തടുക്ക, ഹക്കിം അറന്തോട്, മുനാസിൽ ഹിദായത്ത് നഗർ അടക്കമുള്ള എസ് വൈ എസ് ,എസ് കെ എസ് എസ് എഫ് നേതാക്കൾ സംബന്ധിക്കും