‘+2 പഠനം അവസര നിഷേധം അനുവദിക്കാനാവില്ല’ എസ്.കെ.എസ്.എസ്.എഫ് പ്രതിഷേധ സമരം സംഘടിപ്പിക്കും

കാസർകോട്: എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ പതിനായിരക്കണക്കിന് വിദ്യാർത്ഥികൾക്ക് മലബാർ ജില്ലകളിൽ തുടർപഠനത്തിനുള്ള അവസരം നിഷേധിക്കപ്പെട്ട പശ്ചാത്തലത്തിൽ നാളെ രാവിലെ 10.30നു കാസർകോട് കലക്ടേറ്റിനു മുന്നിൽ എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ‘+2 പഠനം അവസര നിഷേധം അനുവദിക്കാനാവില്ല’ എന്ന പ്രമേയത്തിൽ സമരത്തുടക്കം പ്രതിഷേധ സമരം സംഘടിപ്പിക്കും.

ഡി.സി.സി ജില്ലാ പ്രസിഡന്റ് പി.കെ ഫൈസൽ ഉദ്ഘാടനം ചെയ്യും. എസ്.ഇ.എ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഇബ്രാഹിം മാഷ്പള്ളങ്കോട് മുഖ്യപ്രഭാഷണം നടത്തും. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വർക്കിംഗ് സെക്രട്ടറി താജുദ്ദീൻ ദാരിമി പടന്ന, യൂത്ത്ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്റഫ് ഇടനീർ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രദീപ് കുമാർ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top