സിവിൽ സർവ്വിസ് റാങ്ക് ജേതാവ് സി ഷഹീ നെ എസ് കെ എസ് എസ് എഫ് അനുമോദിച്ചു

 

ബങ്കളം: ഓൾ ഇന്ത്യ സിവിൽ സർവീസ് പരീക്ഷയിൽ 396 ആം റാങ്ക് നേടി ജില്ലയുടെ അഭിമാനമായ മാറിയ ബങ്കളം സ്വദേശി ഷഹീൻ സിയെ എസ് കെ എസ് എസ് എഫ് ജില്ല നേതാക്കൾ വീട്ടിൽ പോയി അനുമോദിച്ചു എസ് കെ എസ് എസ് എഫ് ജില്ല പ്രസിഡന്റ് സുഹൈർ അസ്ഹരി പള്ളങ്കോട് ഉപഹാരം നൽകി.

എസ് കെ എസ് എസ് എഫ ജില്ല നേതാക്കളായ യൂനുസ് ഫൈസി കാക്കടവ്, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, സുബൈർ ദാരിമി പടന്ന ‘ഖലീൽ ദാരിമി ബെളിഞ്ചം സംബന്ധിച്ചു. മുൻ ആർമി ഉദ്യോഗസ്ഥനും നിലവിൽ കളക്ടറേറ്റ് ജീവനക്കാരനുമായ കാദർ സമീറ ദമ്പതിമാരുടെ മകനാണ് ഷഹീൻ സഹോദരി ഷഹാന തിരുവനന്തപുരം എംബിബിഎസ്‌ വിദ്യാർത്ഥിനിയാണ് , സ്കൂൾ തലത്തിലും കോളേജ് തലത്തിലും തന്റെ കഴിവ് തെളിയിച്ച വ്യക്തി കൂടെയാണ് ഷഹീൻ .

കോഴിക്കോട് NIT യിൽ നിന്നും ബി ടെക് പഠനം കഴിഞ്ഞ ഷഹീൻ തന്റെ സ്വപ്നമായ സിവിൽ സെർവീസിലേക്ക് ചുവടുവെക്കുകയായിരുന്നു. ആദ്യ ശ്രമം കൈവിട്ടെങ്കിലും തന്റെ 25 ആം വയസ്സിൽ നാടിനാകെ അഭിമാനമായി ഷഹീൻ സിവിൽ സർവീസ് നേടിയിരിക്കുന്നു …നാടിനു തന്നെ അഭിമാനം നേടിക്കൊടുത്ത ഷഹീനിനു എല്ലാ വിധ ആശംസകളും ജില്ല നേതാക്കൾ നേർന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top